കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറെത്തറയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബാണാസുര വനത്തിലാണ് വെടിവെപ്പ് ഉണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്....
കോഴിക്കോട്:മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു തുള്ളി ചോര പോലും വീഴ്ത്തിയിട്ടില്ലെന്നും ചെന്നിത്തല.മാവോയിസ്റ്റുകളെ പിടികൂടി ജയിലിൽ ആക്കുകയാണ് യുഡിഎഫ് ചെയ്തത്.
വയനാട്: വയനാട് വൈത്തിരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് പോലീസ് തിരിച്ചുവെടിവെച്ചതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി....