പുറക്കാട്: നിയന്ത്രണം വിട്ട ലോറി വഴിയരികിൽ നിന്നവരെ ഇടിച്ച് തെറിപ്പിച്ചു.2 പേർ മരിച്ചു. ആലപ്പുഴയിലാണ് സംഭവം. കരൂർ സ്വദേശികളായ ഹനീഫ്,സജീവ് എന്നിവരാണ് മരിച്ചത്.
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്
തൃശൂര്‍ ആമ്പല്ലൂരില്‍ ബസ് കാത്ത് നിന്നവര്‍ക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.