കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിന് കിരീടം. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ കിരീടം നേടിയത്. 58. 5 പോയിന്റോടെ കല്ലടി സ്കൂളാണ് രണ്ടാമത്.
സ്കൂള്‍ കായികമേളയിലെ ആദ്യ ട്രിപ്പിള്‍ തൃശ്ശൂരിന്റെ വാങ് മെയ് മുക്രമത്തിന്. നേരത്തെ 100 മീറ്ററിലും ലോങ്ങ് ജമ്പിലും സ്വര്‍ണം നേടിയിരുന്നു.