Latest News

ഭാര്യയുമായി വഴക്കിട്ടു; പോലീസുകാരന്‍ 3 മക്കളെ കഴുത്തറുത്തു കൊന്നു

ഭാവ്‌നഗര്‍: ഭാര്യയുമായി വഴക്കടിച്ച പോലീസ് കോണ്‍സ്റ്റബിള്‍ 3 മക്കളെ  കഴുത്തറത്തു കൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറില്‍ സുഖ്‌ദേവ് സിയാല്‍ എന്ന പോലീസുകാരനാണ് ഭാര്യയുമായി വഴക്കുണ്ടായ ദേഷ്യത്തില്‍ 3 ആണ്‍മക്കളെ കഴുത്തറുത്ത് കൊന്നത്.

പോലീസ് റെസിഡന്‍ഷല്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. സുഖ്‌ദേവ് വിളിച്ചതനുസരിച്ചാണ് സഹപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നത്. ഇവിടെ എത്തിയ സഹപ്രവര്‍ത്തകര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടികളുടെ ശരീരങ്ങള്‍ കണ്ടെത്തി. ഭാര്യയെ മുറിയില്‍  പൂട്ടിയിട്ട ശേഷമാണ് സുഖ്‌ദേവ് മക്കളെ കൊന്നത്. 8, 5,3 എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.

മൂത്ത കുട്ടിയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു സുഖ്‌ദേവ് പോലീസിനോടു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top