Breaking News

ഒക്ടോബര്‍ 2 മുതല്‍ എയര്‍ ഇന്ത്യയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കും

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ ഉപയോഗിക്കില്ലെന്ന് എയര്‍ ഇന്ത്യ. വിമാനയാത്രക്കാര്‍ക്കു വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പാത്രം, സ്‌ട്രോ, കുപ്പി എന്നിവയാണു പൂര്‍ണമായും ഒഴിവാക്കുന്നതെന്നു ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അശ്വനി ലൊഹാനി പറഞ്ഞു. എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിലും തീരുമാനം നടപ്പാക്കും.

കുടിവെള്ളം, ചായ, കാപ്പി എന്നിവ പേപ്പര്‍ കപ്പുകളിലാണ് ഇനി നല്‍കുക. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം കനം കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളിലാണു ഭക്ഷണം  വിളമ്പുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top