പാണത്തുർ:യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. കേരള-കർണാടക വനാർതിർത്തിയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. ഗണേഷ് എന്ന ആളാണ് മരിച്ചത്പാണത്തുർ എള്ളുകൊച്ചി എന്ന സ്ഥലത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പാണത്തൂർ ചെത്തുംങ്കയം സ്വദേശി ആണ് മരിച്ച ഗണേഷ്.ഗണേഷിന് എങ്ങിനെ വെടിയേറ്റു എന്ന കാര്യം അന്വേഷിക്കുന്നെന്ന് പൊലീസ് അറിയിച്ചു. ആറ് മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് വച്ചു മറ്റൊരാളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.