Breaking News

തീവ്രവാദ ഭീഷണി: 4 പേര്‍ കൂടി കസ്റ്റഡിയില്‍

തീവ്രവാദ ഭീഷണിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ 4 പേര്‍ കൂടി കസ്റ്റഡിയില്‍. തിരുവാരൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 6 ആയി. സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. അതേ സമയം ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top