Health

ഗര്‍ഭകാലത്ത് നാരങ്ങ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

ഗര്‍ഭകാലത്ത് ഛര്‍ദി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നാരങ്ങ വെള്ളം. ഒരു നാരങ്ങയില്‍ 17 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കാത്സ്യം, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

സിട്രിക്ക് ആസിഡ് ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്തെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. ഗര്‍ഭിണികള്‍ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് മലബന്ധം മാറ്റാനും സഹായിക്കുന്നു.

ഗര്‍ഭകാലത്ത് ജലദോഷം, ചുമ, പനി എന്നിവ വരാതിരിക്കാന്‍ നാരങ്ങ വെള്ളത്തില്‍ അല്‍പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ഏറെ സഹായകമാകും. പിഎച്ച് ലെവല്‍ നിയന്ത്രിക്കാനും കാലിലും കൈയ്യിലും നീര് വരുന്നത് തടയാനും നാരങ്ങ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top