ചത്രു: സിനിമ ചിത്രീകരണത്തിനായി ഹിമാചൽ പ്രദേശിലെ ഛത്രുവിലെത്തിയ മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സംഘം കനത്ത മഴയിലും മണ്ണിടിച്ചിലിലും അവിടെ കുടുങ്ങുകയും തുടർന്ന് സാഹസികമായി മണാലിയിലേക്ക് മഞ്ഞു മലയിലുടെ കടന്നു പോരേണ്ടി വന്ന വിഡിയോയാണ് മഞ്ജു വാരിയർ ഇട്ടിരിക്കുന്നത്.
അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും മഞ്ജു രംഗത്തെത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു.