കൊച്ചി: ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ പി സി ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ തടിയിട്ടപറമ്പ് എസ്ഐ ആര് രാജേഷിനെ സ്ഥലം മാറ്റി. കോട്ടയം എസ്പി ഓഫീസിലേക്കാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്.
മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ചാണ് ബാബു ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ തൂങ്ങിമരിച്ചത്. സ്റ്റേഷന് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എസ്ഐ ആര് രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്.