തിരുവനന്തപുരം: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍. ഷിയാസ് എന്ന യുവാവാണ് പിടിയിലായത്. കിളിമാനൂരില്‍ വെച്ചാണ് ഷിയാസ് പിടിയിലായത്.സംഭവശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കരീലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാനെയാണ് മൂന്നംഗ സംഘം കാറിടിച്ച് കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്.