അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ സ്ഫോടനത്തില്‍ 63 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുണ്ട്.ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു സ്ഫോടനം നടന്നത്. 400 പേരുണ്ടായിരുന്ന ഹാളിലാണ് സ്ഫോടനം നടന്നത്.ഹാളിലേക്ക് കടന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റി ഹാളില്‍ ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളില്‍ ഐ എസും താലിബാനും നിരന്തര ആക്രമണം നടത്തിവരികയാണ്.
കാബൂളില്‍ സ്ഫോടനത്തില്‍ 63 മരണം
By
August 18, 2019 7:40 am