Latest News

നഗ്നചിത്രം ചോദിച്ച് പണമയച്ചയാള്‍ക്ക് പെണ്‍കുട്ടി അയച്ചത് കിടിലന്‍ ‘ചിത്രങ്ങള്‍’;

നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണവുമായി തന്നെ ഓണ്‍ലൈനില്‍ സമീപിച്ച യുവാവിന് തകർപ്പൻ മറുപടി നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. ലാഷ് എന്ന പെണ്‍കുട്ടിയാണ് യുവാവിന്റെ യഥാര്‍ത്ഥ ചിത്രം സാമൂഹ്യ മാധ്യമത്തിന് മുന്നില്‍ തുറന്നു കാട്ടിയത്.

‘ഒരാൾ എനിക്ക് 30 പൗണ്ട്  അയച്ചു തന്നു. പകരമായി എന്റെ നഗ്ന ചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെട്ടത്. പണം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും അയാള്‍ എന്നോട് ആവശ്യപ്പെട്ടു.
എന്‍റെ ന്യൂഡ് ചിത്രങ്ങള്‍ ആവശ്യപ്പെട്ടയാള്‍ക്ക് ഞാന്‍ ഒരു വീഡിയോ അയച്ചു നല്‍കി. റെസ്റ്റോറന്‍റിലെത്തി അയാള്‍ അയച്ചുനല്‍കിയ മുപ്പത് പൗണ്ട് ഉപയോഗിച്ച് നല്ല ന്യൂഡില്‍സ് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍.

യുവാവുമായുള്ള സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോര്‍ട്ടുകളും ന്യൂഡില്‍സിന്റെ ചിത്രങ്ങളും അവര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. പെണ്‍കുട്ടിയുടെ തകർപ്പൻ മറുപടിയെ നിരവധിപ്പേരാണ് അഭിനന്ദിച്ചിരിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top