Breaking News

ഇറാനിയൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം; ഇവര്‍ ഇന്ന് നാട്ടിലെത്തിയേക്കും

ന്യൂഡൽഹി: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം. ഇറാനിയൻ എണ്ണ കപ്പലായ ഗ്രേസ് വണ്ണിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം.3 മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വൺ കസ്റ്റഡിയിലെടുത്ത് നാല്‍പത്തിമൂന്നാം ദിവസമാണ് കപ്പലിലുണ്ടായിരുന്നവരെയും കപ്പലിനെയും വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്. മലയാളികടക്കം 24 ഇന്ത്യാക്കാരുടെ മോചനം വിദേശകാര്യമന്ത്രാലയമാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കപ്പൽ മോചിപ്പിക്കാൻ ജിബ്രാൾട്ടർ സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത്. കപ്പൽ വിട്ടുനൽകരുതെന്ന അമേരിക്കയുടെ ആവശ്യം കോടതി തള്ളി. കാസര്‍കോട് സ്വദേശി പ്രജിത്, വണ്ടൂർ സ്വദേശി സാദിഖ്, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് മോചിതരാകുന്ന മലയാളികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top