Latest News

മഹാഭാരതം ഒന്ന് ശരിക്ക് വായിക്ക്; മോദിയേയും-അമിത് ഷായേയും ശ്രീകൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ച രജനീകാന്തിന് ഉപദേശവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ശ്രീകൃഷ്ണനോടും അർജ്ജുനനോടും ഉപമിച്ച സൂപ്പർസ്റ്റാർ രജനികാന്തിനെ വിമർശിച്ച് തമിഴ്‌നാട് കോൺഗ്രസ്. മഹാഭാരതം ശരിയായി വായിക്കാൻ രജനികാന്തിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് സൂപ്പർസ്റ്റാറിന്റെ മോദി-അമിത് ഷാ പ്രശംസയെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ് അലഗിരി തിങ്കളാഴ്ച പരിഹസിച്ചത്.

ആർട്ടിക്കിൾ 370 ഭേദഗതി വരുത്തിയ കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിക്കുന്നതിനിടെയാണ് രജനികാന്ത് ഞായറാഴ്ച നരേന്ദ്ര മോദിയെയും അമിത് ഷായെയും ശ്രീകൃഷ്ണനോടും അർജുനനോടും ഉപമിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top