Kerala

ദുരിത ബാധിതര്‍ക്ക് എറണാകുളം പ്രസ്‌ക്ലബ് വഴി സഹായമെത്തിക്കാം

കൊച്ചി: കേരളം നേരിടുന്ന വലിയ പ്രളയ ദുരന്തത്തിൽ പെട്ട്‌, വീട് വിട്ട് ക്യാമ്പുകളിൽ അഭയം തേടിയവരുടെ കണ്ണീരൊപ്പാൻ എറണാകുളം പ്രസ്സ് ക്ലബ്ബ് വഴി സഹായമെത്തിക്കാം.ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യസാധനങ്ങള്‍ ശേഖരിച്ച് കൈമാറുന്നതിന് ഇന്ന് മുതല്‍ പ്രസ്‌ക്ലബ്ബ് കേന്ദ്രീകരിച്ച് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.

പായ, ബെഡ്ഷീറ്റ്, തോര്‍ത്ത്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ട അടിവസ്ത്രങ്ങള്‍, മാക്സി, പാവാട, സാനിറ്ററി നാപ്കിന്‍, മുണ്ട്, അരി, റവ, പഞ്ചസാര, എണ്ണ, കുട്ടികള്‍ക്കുള്ള ചെറിയ ഉടുപ്പുകള്‍, മെഴുകുതിരി, ബക്കറ്റ്, കപ്പ് തുടങ്ങിയ വിവിധ സാധനങ്ങള്‍ സെന്ററിലെത്തിക്കാം. ഉപയോഗിച്ച സാധനങ്ങള്‍ ഒഴിവാക്കണം.  എറണാകുളം റെസ്റ്റ് ഹൗസിന് സമീപമാണ് പ്രസ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫോണ്‍: 0484 2355046. 

സിജോ പൈനാടത്ത്: 8848638205, പ്രകാശ് എളമക്കര: 9895828036; ശബ്‌ന സിയാദ്: 9447590001, അനിത മേരി ഐപ്പ്: 9446714559

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top