Entertainment

വരുണ്‍ ധവാന്റെ നായികയായി സാറ അലിഖാന്‍; ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളില്‍

ബോളിവുഡ് താരം സാറ അലി ഖാന്‍ നായികയാവുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സെയിഫ് അലിഖാന്റെ മകള്‍ സാറ അലി ഖാന്റെ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

വരുണ്‍ ധവാന്‍ നായകനായിട്ടെത്തുന്ന കൂലി നമ്പര്‍ 1 എന്ന ചിത്രത്തിലാണ് സാറ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂജ എന്റര്‍ടെയിന്‍മെന്റ്സാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഫര്‍ഹാദ് സാംജി ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
2019 ആഗസ്റ്റ് എട്ടിന് ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തായ്ലാന്‍ഡിലും ബാങ്കോക്കിലുമാണ്. ഇവിടെ 20 ദിവസം നീണ്ട് നില്‍ക്കുന്ന ഷൂട്ടിംഗ് മാത്രമേ ഉണ്ടാവുകയുള്ളു. ശേഷം ഗോവയിലും പാനജിയില്‍ നിന്നുമായിരിക്കും ചിത്രീകരണം നടക്കുക. സെപ്റ്റംബറോട് കൂടി ഇവിടെ നിന്നും ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. വാസു ബാഗനാനി, ജാക്കി ബാഗനാനി, ദീപ്ഷിക ദേശ്മുഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2020 മേയ് 1 ന് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമായിരുന്നു സാറ അലി ഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top