കോട്ടയം: മഴയുടെ ശക്തി കുറഞ്ഞതോടെ പല നഗരത്തില്‍ നിന്നും വെള്ളം ഇറങ്ങി. ജന ജീവിതം സാധാരണ നിലയിലേക്ക്. തൊടുപുഴ – പാലാ – ഏറ്റുമാനൂര്‍ – കോട്ടയം റൂട്ടില്‍ വാഹനഗതാഗതം ഉണ്ട്. കിടങ്ങൂര്‍ പമ്പിന് സമീപം ഇപ്പോഴും വെള്ളം ഉണ്ട്.
ചെറിയ കാറുകളുടെ ടയര്‍ മൂടി വെള്ളമുണ്ട്. പാലാ റിവര്‍വ്യൂ റോഡില്‍ കൂടെയുള്ള വാഹനഗതാഗതം ബ്ലോക്ക് ആണ്. മുത്തോലി ആറ്റുതീരത്തിനു സമീപം ആറും റോഡും ഒപ്പമാണ്. റോഡില്‍ ഇപ്പോള്‍ വെള്ളമില്ല. ചെറിയ മഴ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.