Breaking News

ട്രെയിന്‍ ഗതാഗതം നിര്‍ത്തി; പാസഞ്ചറുകൾ റദ്ദാക്കി

ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നാളെ രാവിലെ വരെ നിര്‍ത്തി. ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴി സര്‍വ്വീസ് നടത്തും. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃശൂർ,പാലക്കാട്, കോഴിക്കോട്,കോയമ്പത്തൂർ ഭാഗങ്ങളിലേക്കുള്ള ട്രെയിൻ ടിക്കറ്റ് വിതരണം ഇന്ന് (9/8/19) ഉച്ചയോടെ താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ടിക്കറ്റ് വിതരണം ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. ഒറ്റപ്പാലത്ത് ട്രാക്കില്‍ വെള്ളം കയറി തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

രണ്ട് പാസഞ്ചർ ട്രെയിനുകൾ, കൊല്ലം – എറണാകുളം മെമു എന്നിവ റദ്ദാക്കി. ബാംഗ്ലൂർ – കൊച്ചുവേളി (16315), ജനശതാബ്ദി എക്സ്പ്രസ് എന്നിവ കോട്ടയം വഴിയാക്കി. 16127 ഗുരുവായൂർ എക്സ്പ്രസ്, 16603 മാവേലി എക്സ്പ്രസ്, 13351 ധൻബാദ് എക്സ്പ്രസ്, 12432 രാജധാനി എക്സപ്രസ് എന്നിവ വൈകിയാണ് സർവീസ് നടത്തുന്നത്.

വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

1)എറണാകുളം- ആലപ്പുഴ പാസഞ്ചർ (56379)

2)ആലപ്പുഴ-എറണാകുളം പാസഞ്ചർ

3)ആലപ്പുഴ-എറണാകുളം പാസഞ്ചർ(56302)

4)56381 എറണാകുളം-കായംകുളം പാസഞ്ചർ

5)56382 കായംകുളം-എറണാകുളം പാസഞ്ചർ

6)56387 എറണാകുളം-കായംകുളം പാസഞ്ചർ

7)56388 കായംകുളം-എറണാകുളം പാസഞ്ചർ

8)66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)

9)66301 എറണാകുളം-കൊല്ലം (കോട്ടയം വഴി)

10) 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

11) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)

12)56380 കായംകുളം- എറണാകുളം പാസഞ്ചർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top