ലക്നോ: ഉത്തര്‍പ്രദേശിലെ അഹിയാപുരില് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. സൂര്യ കുമാറാണ് വ്യാഴാഴ്ച സ്കൂളിനു സമീപത്തുവെച്ച് കുത്തേറ്റു മരിച്ചത്. അഹിയാപുരില്വച്ച് രണ്ടംഗ സംഘമാണ് സൂര്യ കുമാറിന്റെ അമ്മയുടെ പേഴ്സ് മോഷ്ടിച്ചത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരാള്‍ രക്ഷപ്പെട്ടിരുന്നു. ഇയാളാണ് കുട്ടിയെ ആക്രമിച്ചത്.
യുപിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു
By
August 2, 2019 10:00 am