മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് പിടിയില്‍. ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് അറസ്റ്റ്. തൂത്തുക്കുടിയില്‍ തമിഴ്നാട് പോലീസാണ് അദീബിനെ പിടികൂടിയത്. വധശ്രമക്കേസില്‍ വിചാരണ നേരിടുന്നയാളാണ് അദീബ്. മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
Tuticorin Port (Tamil Nadu) Authority say they have detained the former vice-president of Maldives, Ahmed Adeeb. MEA says, ‘they are trying to ascertain the veracity of the reports.’ pic.twitter.com/9W4QDahnnR
— ANI (@ANI) August 1, 2019
2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.എന്നാല്‍ പൊട്ടിത്തെറിയില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)