Latest News

ഏഴ് വയസ്സുകാരന്റെ വായില്‍ നിന്നും ഓപ്പറേഷനിലൂടെ എടുത്തത് 526 പല്ലുകള്‍


ചെന്നൈ: ചെന്നൈയില്‍ ഏഴ് വയസ്സുകാരന്റെ വായില്‍ നിന്ന് ഓപ്പറേഷനിലൂടെ എടുത്തത് 526 പല്ലുകള്‍. അപൂര്‍വമായ ഈ ശസ്ത്രക്രിയ നടന്നത് നഗരത്തിലെ സവിത ദന്തല്‍ ആശുപത്രിയിലായിരുന്നു. വലതേ താടിയില്‍ വീക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നാണ് അപൂര്‍വമായ പല്ലുകള്‍ വളരുന്ന ഈ അവസ്ഥ കണ്ടെത്തിയത്.

‘ബാലന്റെ മൂന്നാം വയസ്സിലായിരുന്നു താടി വീക്കം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അവര്‍ അതിനെ ഗൗരവമായി കാണാതിരുന്നതും കുട്ടി അത് പരിശോധിക്കാന്‍ സമ്മതിക്കാഞ്ഞതും പല്ലുകള്‍ വളരുന്ന ഈ അവസ്ഥ അറിയാന്‍ വൈകി.

പിന്നീട് വീക്കം കൂടിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. എക്സ് റേയും, സിടി സ്‌കാനിലും ഉറപ്പിച്ചതിന് ശേഷം സര്‍ജറി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം 200 ഗ്രാം വരുന്ന 526 പല്ലുകളാണ് എടുത്തത്, അതില്‍ ചെറുതും ഇടത്തരവും വലുതുമുണ്ടായിരുന്നു.’ ഡോക്ടര്‍ വ്യക്തമാക്കി. ലോകത്ത് ആദ്യമായിട്ടാണ് ഇത്രയധികം പല്ലുകള്‍ ഒരു വ്യക്തിയില്‍ കാണുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top