Entertainment

ഹലോ സണ്ണി ലിയോണ്‍ അല്ലേ? ദിനംപ്രതി നൂറുകണക്കിന് ഫോണ്‍ കോളുകള്‍; പുലിവാല് പിടിച്ച് യുവാവ്

സണ്ണി ലിയോണ്‍ കാരണം പുലിവാല് പിടിച്ച അവസ്ഥയിലാണ് പുനീത് അഗര്‍വാള്‍. സണ്ണിയെ തിരക്കി ഈ യുവാവിനു നിത്യേന വരുക 500 ല്‍ അധികം കോളുകള്‍.ഒടുവില്‍ ഗത്യന്തരമില്ലാതെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വടക്കന്‍ ഡല്‍ഹി സ്വദേശിയായ പുനീത്.സണ്ണി ലിയോണ്‍ അഭിനയിച്ച ‘അര്‍ജുന്‍ പാട്യാല’ എന്ന സിനിമയാണ് പുനീതിനെ കുഴപ്പിച്ചത്.ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം അവരുടെ ഫോണ്‍ നമ്പര്‍ പറയുന്ന രംഗമുണ്ട്. അത് സിനിമയുമായോ സണ്ണിയുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത പുനീതിന്റെ നമ്പറാണ്. അവിടെത്തുടങ്ങി പുനീതിന്റെ മനസമാധാനക്കേട്.

സിനിമ കണ്ടിറങ്ങിയ ചിലര്‍ ഇത് സണ്ണിയുടെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിയോട് വിളി. മാത്രമല്ല താരത്തിന്റെ ഫോണ്‍ നമ്പര്‍ ഇതാ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലും പുനീതിന്റെ നമ്പര്‍ വ്യാപകമായി പ്രചരിച്ചു.

സംരംഭകനായ പുനീതിന് ഒരു ചെറിയ സ്ഥാപനമുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പറാണിത്. മാത്രമല്ല ബാങ്കിങ് ആവശ്യങ്ങള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ നമ്പര്‍ തന്നെ. അതുകൊണ്ട് ഒഴിവാക്കാനും സാധ്യമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top