Entertainment

കരണ്‍ ജോഹറിന്റെ വിരുന്നില്‍ ലഹരിമരുന്നോ? താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം


ബോളിവുഡ് നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ ഒരുക്കിയ വിരുന്ന് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍ താരങ്ങള്‍ വീഡിയോക്ക് പോസ് ചെയ്തത് വിവാദങ്ങള്‍ സൃഷ്ടിച്ചു. നടി ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ കരണ്‍ ജോഹറിന്റെ വിരുന്നില്‍ അതിഥികളായെത്തി.

സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയും കരണ്‍ ജോഹര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. വിമര്‍ശനവുമായി ശിരോമണി അകലിദള്‍ എം.എല്‍.എ മജീന്ദര്‍ സിറ രംഗത്തെത്തി. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍ എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ ഉല്ലസിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കെട്ടുകഥയും യാഥാര്‍ഥ്യവും തമ്മിലുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. മജീന്ദര്‍ സിറയുടെ ട്വീറ്റിനെതിരേ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ വിമര്‍ശിച്ചു.

നിങ്ങള്‍ അറിയാത്ത ആളെ കുറിച്ച്  ഇത്തരത്തിലുളള വ്യാജ വാര്‍ത്ത പ്രചരിപ്പക്കരുതെന്നും അവിടെ ആരും മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മിലിന്ദ് ദേവ്റ പറഞ്ഞു. ആ വിരുന്നില്‍ തന്റെ ഭാര്യയും പങ്കെടുത്തിരുന്നു എന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരി മരുന്നാണെന്നാണ് ചിലര്‍ പറഞ്ഞിരിക്കുന്നത്. താരങ്ങളെ പിന്തുണച്ച് അവരുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top