Film News

ഏകാന്തതാരമേ..സാഹോയിലെ പ്രണയഗാനത്തിന്റെ ടീസറെത്തി

പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം  സാഹോയിലെ പ്രണയഗാനത്തിന്റെ ടീസറെത്തി. ഏകാന്തതാരമേ എന്ന ഗാനത്തിന്റെ ടീസറാണ് പ്രഭാസ് സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗുരു രന്‍ധവ ഈണം നല്‍കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശെശാന്ദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. ലിറിക്‌സ്-വിനായക് ശശികുമാര്‍. ഓസ്ട്രിയയിലെ ഇന്‍സ്ബര്‍ഗിലെ പ്രകൃതി മനോഹാരിതയിലാണ് ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്

മലയാളമുള്‍പ്പെടെ നാലുഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഗാനത്തിന്റെ ടീസറിന് ഗംഭീര സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top