വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ്മോഹന്ലാലിന്റെ നായികയായി കീര്‍ത്തി സുരേഷ്. ഈ സിനിമ പ്രണവിന്റെ ശക്തമായ തിരിച്ച് വരവായിരിക്കുമെന്നാണ് സൂചന.
ജേക്കബിന്റെ സ്വര്ഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റേതായി ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങള്‍. മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും പ്രണവ് ഒരു വേഷം ചെയ്തിട്ടുണ്ട്. ആദിയാണ് പ്രണവ് നായകനായ ആദ്യ സിനിമ. എന്നാല്‍ പിന്നീട് വന്ന ഇരുപത്തിയൊന്നാം നൂറ്റാണ് വന്‍ പരാജയമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. പ്രണവിലെ നടനെ പുറത്തുകൊണ്ടുവരാന്‍ വിനീത് ചിത്രത്തിലൂടെ സാധിക്കട്ടെയെന്ന് ആരാധകര്‍ ആശംസിക്കുന്നു.