ഹൈദരാബാദ്: ഉത്സവ ആഘോഷത്തിനിടെ മദ്യലഹരിയില്‍ നൃത്തമാടിയ യുവാവ് ഡ്യുട്ടിയിലായിരുന്ന പോലീസുകാരനെ കടന്നുപിടിച്ച് ചുംബിച്ചു. പോലീസുകാരന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തു.
ഹൈദരാബാദിലെ നല്ലകുന്ദ മേഖലയില്‍ നടന്ന് ബൊനലു ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട എഴുന്നെള്ളിപ്പിനിടെയാണ് സംഭവം. നല്ലകുന്ദ സബ് ഇന്‍സ്പെക്ടര്‍ കെ.മഹേന്ദ്രറിനെയാണ് പൗഡെല്‍ ഭാനു (28) കടന്നുപിടിച്ച് ചുംബിച്ചത്. ബാങ്ക് ജീവനക്കാരനാണ് പൗഡെല്‍ ഭാനു. കേസില്‍ പെട്ടതിനെ തുടര്‍ന്ന് ബാങ്ക് ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്റു ചെയ്തു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുകയാണ്. എഴുന്നെള്ളിപ്പിനിടെ തെരുവില്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന ഭാനു, എസ്.ഐ കടന്നുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി കവിളില്‍ ചുംബിക്കുകയായിരുന്നു. എസ.ഐ ഇയാളെ അടിക്കുന്നുണ്ടെങ്കിലും ഇയാള്‍ നൃത്തം തുടരുകയായിരുന്നു.