പൂവാർ: അമ്പൂരിയിൽ രാഖിയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി അഖിൽ പിടിയിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.
ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാറില്‍ വച്ച് കഴുത്ത് ഞെരിച്ച് രാഖിയെ കൊല്ലപ്പെടുത്തുകയായിരുന്നവെന്ന് രാഹുല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഒന്നം പ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍. മലയിന്‍കീഴില്‍ നിന്നായിരുന്നു രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്തിയത് കാറില്‍ വച്ചാണെന്ന് മൊഴി നല്കിയ രാഹുല്‍ കഴുത്ത് ഞെരിച്ചാണ് രാഖിയെ കൊല്ലപ്പെടുത്തിയതെന്നും തുറന്ന് പറഞ്ഞിരുന്നു. പൂവാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാഹുലിനെ നാളെ കോടതിയില്‍ ഹാജരാക്കും.