Kerala

കൊല്ലത്ത് എച്ച് വൺ എൻ വൺ പടരുന്നു; രണ്ട് കുട്ടികൾ മരിച്ചു;50 പേർ നിരീക്ഷണത്തിൽ

കൊല്ലം: കൊല്ലം ജില്ലയില്‍ H1N1 പനി പടരുന്നു. രോഗം ബാധിച്ച് ഒരാഴ്ച്ചയ്ക്കിടെ രണ്ടു കുട്ടികള്‍ മരിച്ചു. രോഗലക്ഷണമുള്ള അന്‍പതുപേര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം നെടുമ്പന സ്വദേശിയായ ഒന്നരവയസുകാരനും കൊട്ടിയത്തുകാരിയായ നാലാം ക്ലാസുകാരിയുമാണ് മരിച്ചത്. ജില്ലയില്‍ അ‍ഞ്ചുപേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട് . അന്‍പതുപേര്‍ നിരീക്ഷണത്തിലാണ്. 

അഞ്ചുപേര്‍ക്ക്  കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവരെ പ്രത്യകം നിരീക്ഷിക്കുന്നുണ്ട്. വൈറസും മഴയുളള കാലാവസ്ഥയും രോഗം കൂടുതല്‍ പടരാൻ കാരണമാണ്. നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top