വിമാനത്തില്‍ നിന്നും മറ്റൊരു പെണ്ണിനെ വായ്നോക്കിയ ഭര്‍ത്താവിനെ ഭാര്യ ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിച്ചു. മുഷ്ടി ചുരുട്ടി നിരവധി തവണ ഇടിക്കുകയും ചെയ്തു. അടിപിടി ഉണ്ടായപ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.
മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങിയ വിമാനത്തിനുള്ളിലായിരുന്നു സംഭവം. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോക്കിയതില്‍ ദേഷ്യം വന്ന യുവതി കയ്യിലിരുന്ന ലാപ്ടോപ്പുകൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ ഇവര്‍ തമ്മില്‍ വഴക്കായിരുന്നു. വിമാനത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും തര്‍ക്കം രൂക്ഷമാകുകയായിരുന്നു.