തൃശ്ശൂര്‍: രമ്യഹരിദാസിന് കാര്‍ വാങ്ങാനുള്ള നീക്കം വിലക്കിയതിന് അനില്‍ അക്കരയുടെ മറുപടി. മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയെന്ന് അനില്‍ അക്കര പറഞ്ഞു. മുല്ലപ്പള്ളിയ്ക്ക് ഫെയ്സ്ബുക്കില്‍ പരസ്യമായി പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം. എംഎല്‍എമാരെ കെപിസിസി യോഗത്തിന് ക്ഷണിക്കാറില്ല. ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തത് തൃശ്ശൂരില്‍ പാര്‍ട്ടിയെ തളര്‍ത്തി. താനും എഐസിസി അംഗമാണെന്നും മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റാണെന്നു മാത്രമാണ് വ്യത്യാസമെന്നും അനില്‍ അക്കര പറഞ്ഞു.
മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയെന്ന് അനില്‍ അക്കര
By
July 23, 2019 3:40 pm