ബെംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസ വോട്ട് ഇന്നലെ നടന്നില്ല.ഇന്ന്പതിനൊന്നു മണിക്ക് സഭ വീണ്ടും ചേരുമെന്ന് സ്പീക്കർ അറിയിച്ചു.എന്നാൽ സഭയിൽ നിന്ന് പോകാൻ ബിജെപി അംഗങ്ങൾ തയാറായിട്ടില്ല. വിശ്വാസ വോട്ട് നടക്കും വരെ സഭയിൽ തുടരുമെന്നാണ് ബിജെപി അംഗങ്ങളുടെ നിലപാട്. കഴിഞ്ഞ ദിവസത്തെ വിപ്പ് സംബന്ധിച്ച ഉത്തരവിൽ അവ്യക്തത നീക്കാൻ സ്പീക്കർ നിയമോപദേശം തേടുന്നതായാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കകം വിശ്വാസ വോട്ട് നേടാൻ ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തയച്ചു.
അതിനിടെ കോൺഗ്രസ്സ് ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.സിദ്ധരാമയ്യയ്ക്കായി കപിൽ സിബൽ കോടതിയിൽ ഹാജരാകും.