കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യു.പിയില്‍ ഗര്‍ഭിണിയെ വെടിവെച്ചു കൊന്നു. സമോര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. ഇരുപത്തിയഞ്ചുകാരിയായ മംമ്തയ്ക്കാണ് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വെള്ളത്തെ ചൊല്ലി നാല് പുരുഷന്മാര് മംമ്തയുമായി വാക്കുതര്‍ക്കത്തിലായി. വഴക്കിനൊടുവില്‍ സന്തോഷ് എന്നയാള്‍ മംമ്തക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മംമ്തയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
Etah: A pregnant woman was shot dead in Sumaur village over dispute for water, yesterday. Police say, “Her body has been sent for postmortem. The accused, Santosh, has been arrested.” (17.07.2019) pic.twitter.com/havqrT9QO4
— ANI UP (@ANINewsUP) July 17, 2019