Breaking News

ശബരിമലയില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു, ഉത്തരവാദിത്തം മറന്നു

തിരുവനന്തപുരം: ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നു. മനിതി സംഘം എത്തിയപ്പോള്‍ ഉത്തരവാദിത്തം മറന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നില്‍ക്കുന്നതിലും പോലീസിന് വീഴ്ചയുണ്ടായി. സ്വന്തം താല്‍പര്യം അനുസരിച്ചാണ് പോലീസുകാര്‍ പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പോലീസ് സേനയില്‍ നിന്ന് പലപ്പോഴും വിവരങ്ങള്‍ ചോര്‍ന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പോലീസുകാര്‍ കാണുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top