കണ്ണൂര്‍: ചലച്ചിത്ര താരം മണിയന് പിള്ള രാജുവും സുഹൃത്തുക്കളും ചേര്‍ന്ന് കണ്ണൂരില്‍ തുടങ്ങിയ ‘ബീ അറ്റ് കിവിസോ’ റസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പുന്നത് മൂന്ന് സുന്ദരിമാരാണ്… വെറും സുന്ദരികളല്ല റോബോട്ട് സുന്ദരികള്‍. കേരളത്തിലാദ്യമായി അലീന, ഹെലന്, ജെയിന് എന്നീ മൂന്ന് റോബോട്ട് സുന്ദരിമാരാണ് അതിഥികളെ സ്വീകരിക്കാനായി ഹോട്ടലില്‍ കാത്തുനില്‍ക്കുന്നത്.
നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച സെന്‍സറുകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന റോബട്ടുകളാണിവര്. ഭക്ഷണവുമായി പോകുന്നതിനിടെ വഴിയില്‍ തടസ്സങ്ങളുണ്ടായാല്‍ അത് മാറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളും റോബട്ടുകള്‍ പുറപ്പെടുവിക്കും. നാലടി മാത്രം ഉയരമുള്ള മൂന്ന് കുഞ്ഞന്‍ റോബട്ടുകളെ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനായി ഹോട്ടലിലെ വിവിധയിടങ്ങളില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നാണ് റോബട്ടുകളെ കേരളത്തിലെത്തിച്ചത്.
ഇതിന് പുറമെ നാലടി മാത്രം ഉയരമുള്ള മൂന്ന് കുഞ്ഞന്‍ റോബട്ടുകളെ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനായി ഹോട്ടലിലെ വിവിധയിടങ്ങളില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കണ്ണൂര്കാരുടെ ഭക്ഷണപ്രിയം കണക്കിലെടുത്ത് തന്നെയാണ് സംരംഭം കണ്ണൂരില്‍ തുടങ്ങിയത്. ഈ പരീക്ഷണം വിജയിക്കുന്നതോടെ സംരംഭം വ്യാപിപ്പിക്കുമെന്നും മണിയന് പിള്ള രാജു പറഞ്ഞു.