ജോൺ കൈപ്പള്ളി വിവാഹിതനായി. ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു. നടന്മാരായ സണ്ണി വെയ്ൻ, പ്രശാന്ത്, സുധി കോപ്പ, അർജ്ജുൻ, വിനയ് ഫോർട്ട്, ആൻസൺ പോൾ, ഫുട്ബോൾ താരം സി.കെ വിനീത് എന്നിവർ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു
ആൻമരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ഫുക്രി, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത താരമാണ് ജോൺ. സൈക്കോളജി ബിരുദധാരിയായ ഹെഫ്സിബ മോഡലിങ്ങ് രംഗത്തും സജീവമാണ്.