Kerala

പിണറായി വിജയന്‍ സ്വയം വിളിക്കേണ്ട പേരാണ് ഡാഷ്; മറുപടിയുമായി കെ.സുധാകരന്‍


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി കെ.സുധാകരന്‍ എംപി. പിണറായി വിജയന്‍ സ്വയം വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ.സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്ന നേതാക്കളെ വിമര്‍ശിച്ച് വെള്ളിയാഴ്ച പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. അതിനിടയിലാണ് പിണറായി ‘ഡാഷ്’ പ്രയോഗം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top