തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏഴു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.
പ്രശസ്ത സംവിധായകനും ഛായഗ്രഹ കനുമായ ഷാജി എൻ കരുണിന്റെ കൂടെ പ്രവർത്തിച്ച് തുടങ്ങിയ എം ജെ 1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിലെ ഛായാഗ്രഹണത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതുൾപ്പടെ ഏഴ് തവണ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തിയിട്ടുണ്ട്. അവസാനമായി ചെയ്ത് ഷാജി എൻ കരുണിന്റെ ഓൾ ആയിരുന്നു.
എം.ജെ. രാധാകൃഷ്ണന്റെ ഭൗതിക ശരീരം 12.30 മുതല്‍ 02.00മണി വരെ കലാഭവന്‍ തീയേറ്ററില്‍ പൊതുദര്‍ശനത്തിനു വെക്കും. ശേഷം, 02.30ന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കാര ചടങ്ങുകള്‍.