കൊച്ചി: നെട്ടൂരില്‍ കുമ്പളം സ്വദേശി അര്‍ജ്ജുനെ ചാക്കില്‍ കെട്ടി ചതുപ്പില്‍ താഴ്ത്തിയ കേസില്‍ പിടിയിലായ നാലു പ്രതികളെ എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അര്‍ജുന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി, നിബിന് , അനന്തു, അജയന് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും. അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.