ലണ്ടന്‍: പാക് താരം ഷൊയ്ബ് മാലിക്കിന് നേരെ രൂക്ഷവിമര്‍ശനവുമായി പാക് മുന്‍താരം വസീം അക്രം. വിടവാങ്ങല്‍ മത്സരത്തിന് പകരം നല്ലൊരു അത്താഴമൊരുക്കി ഷൊയ്ബിനെ യാത്രയാക്കണമെന്നാണ് വസീം അക്രത്തിന്റെ പ്രതികരണം. വിടവാങ്ങല്‍ മത്സരം ചോദിച്ച് വാങ്ങാന്‍ ഇത് ക്ലബ്ബ് ക്രിക്കറ്റല്ലെന്നും വസീം കൂട്ടിച്ചേര്‍ത്തു.
ഷൊയ്ബ് വിടവാങ്ങല്‍ മത്സരം അര്‍ഹിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു വസീം അക്രത്തിന്റെ രൂക്ഷമായ മറുപടി.