അഭിനയ രംഗത്ത് നിന്ന് താല്‍ക്കാലികമായി വിട്ടു നില്ക്കുന്നതായി നടി അമ്പിളി ദേവി. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് തീരുമാനമെന്ന് താരം ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
മൂന്നര മാസം ഗര്‍ഭിണിയാണ്. അതുകൊണ്ടു തന്നെ സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണെന്നും അമ്പിളി ദേവി പറഞ്ഞു. ഭര്‍ത്താവും നടനുമായ ആദിത്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇപ്പോള്‍ ഇത് പറയുന്നതെന്നും അമ്പിളി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സീരിയലില്‍ നിന്നും മാറിനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. എന്നാലും അവസ്ഥ കൊണ്ട് മാറിനില്ക്കാതെ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.