ധോല്‍പൂര്‍: സഹപാഠിയെ മര്‍ദിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് മരങ്ങളെ പരിപാലിക്കല്‍ ശിക്ഷ. വിദ്യാര്‍ത്ഥിയ്ക്ക് ടിസി നല്കി വിടാനാണ് സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷയും ജില്ലാ കളക്ടറുമായ നേഹ ഗിരിയാണ് പ്രകൃതിസൗഹൃദ ശിക്ഷ നിര്‍ദേശിച്ചത്. മൂന്ന് മാസം അഞ്ച് മരങ്ങളെ പരിപാലിക്കാനാണ് വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ധോല്‍പൂര്‍ ജവഹര്‍ നവോദയ സ്കൂളിലെ വിദ്യാര്‍ത്ഥിയ്ക്കാണ് വ്യത്യസ്തമായ ശിക്ഷ നടപടി