ലക്നോ: ഓട്ടോ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരന് ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. തെലിബാഗ് പോലീസ് സ്റ്റേഷനിലെ ഇന്‍ ചാര്‍ജ് രജനീഷ് വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ ദിനേഷ് ത്രിപാഠി, സന്ദീപ് സിങ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇലക്ട്രിക് റിക്ഷ ഓടിച്ചാണ് കുട്ടി കുടുംബത്തെ നോക്കുന്നത്. എന്നാല്‍ ഓട്ടോ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ട് വടികൊണ്ട് കാലില്‍ അടിച്ചെന്നും വിരലില്‍ ചവിട്ടിയെന്നും കുട്ടി പറഞ്ഞു. മകനെ മര്‍ദ്ദിച്ചെന്ന് പറഞ്ഞ് കുടുംബം സാമൂഹ്യപ്രവര്‍ത്തകരെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തായത്.
Lucknow: 14-yr-old boy apprehended on suspicion of theft allegedly tortured in police custody y’day; SP North, Sukirti Madhav, says, “a man had accused the boy of stealing his e-rickshaw that the latter used to drive for him. The case will become clear after medical tests” pic.twitter.com/aabi2OvCyT
— ANI UP (@ANINewsUP) June 29, 2019