താരങ്ങളെല്ലാം സ്റ്റൈലിഷ് ലുക്കിലും ആക്ഷനിലും എത്തിയ ചിത്രമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. മമ്മൂട്ടിയുടെ മാസ് കഥാപാത്രം ബിലാല്‍ ആരാധകരുടെ ഉള്ളില്‍ ഇപ്പോഴും ഹീറോയായ കഥാപാത്രമാണ്.
ഇതിനിടെയാണ് ബിഗ് ബി രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തയെത്തിയത്. ബിലാല്‍ ജോണ്‍ കുരിശിങ്കലായി വീണ്ടും മമ്മൂട്ടി എത്തുകയാണ്. മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ യുവതാരം ഫഹദ് ഫാസിലും അഭിനയിക്കുമെന്നാണ് സൂചന. ഔദ്യോഗിക അറിയിപ്പുകള് വന്നിട്ടില്ലെങ്കിലും സൂചനകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്.
ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ഒരുമിച്ചാണ് ബിഗ് ബി രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. കാതറീന് ട്രീസ ചിത്രത്തില്‍ നായികയാവും. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.