മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എത്ര ബോധവത്കരണം നടത്തിയാലും, അത് അപകടമാണെന്ന് തിരിച്ചറിഞ്ഞിട്ടും നിര്‍ത്താന്‍ കഴിയാത്ത നിരവധി പേരുണ്ട്. ഏതായാലും കുടിച്ച് നശിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍പ്പിന്നെ അതിന് തെരഞ്ഞെടുക്കുന്നത് അല്പം ‘സ്റ്റാന്‍ഡേര്‍ഡ്’ കൂടിയ മദ്യം തന്നെയാകട്ടെ, എന്നാണത്രേ ഇപ്പോള്‍ ഇന്ത്യക്കാരുടെ തീരുമാനം.
അമേരിക്കയിലെ ഒരു മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. അതായത്, ലോകത്തേറ്റവുമധികം വിസ്കി ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഓരോ വര്‍ഷവും കോടിക്കണക്കിന് ലിറ്റര്‍ വിസ്കിയാണത്രേ ഇന്ത്യയിലൊഴുകുന്നത്.