ജപ്പാനിലെ ഒരു മൃഗശാലയില്‍ നടന്ന മോക്ഡ്രില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മൃഗശാലയില്‍ നിന്ന് സിംഹം പുറത്തു ചാടിയാല്‍ എങ്ങനെ നേരിടണമെന്നും എന്ത് തയ്യാറെടുപ്പുകളാണ് നടത്തേണ്ടതെന്നും മനസിലാക്കാനായിരുന്നു മോക് ഡ്രില്‍. മോക് ഡ്രില്ലിന് വേണ്ടി സിംഹത്തെ കൂട് തുറന്ന് പുറത്തിറക്കാന്‍ കഴിയാത്തത് കൊണ്ട് ഒരു മനുഷ്യനെ സിംഹത്തിന്റെ പോലെയുളള വസ്ത്രം ധരിപ്പിക്കുകയായിരുന്നു ചെയ്തത്.
മൃഗശാലയ്ക്ക് ചുറ്റും സിംഹത്തിന്റെ വസ്ത്രം അണിഞ്ഞ് മൃഗശാലയിലെ ജീവനക്കാരനാണ് ഓടുന്നത്. ജീവനക്കാരന് ചുറ്റിലും ഓടുന്ന സമയം ഇതിന് കാഴ്ചക്കാരായി നില്‍ക്കുകയാണ് രണ്ട് സിംഹങ്ങള്‍.
Tobe Zoo in Aichi conducted a lion escape drill today.
— Spoon & Tamago (@Johnny_suputama) June 22, 2019
Note the expression on the actual lions faces.
pic.twitter.com/azuJYQhLCw
ഇയാളെന്താ ഈ കാണിക്കുന്നേ എന്ന മട്ടിലാണ് സിംഹങ്ങളുടെ ഇരിപ്പ്. ജീവനക്കാരന് ഓടുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ വല വിരിക്കുന്നുണ്ട്. മനുഷ്യ സിംഹം തള്ളുമ്പോള്‍ ഒരു സുരക്ഷാ ജീവനക്കാരന് താഴെ വീഴുന്നതായും അഭിനയിക്കുന്നു. ഇതിന് ശേഷം സിംഹത്തെ മയക്കുവെടി വച്ച് പിടിക്കാനാണ് ശ്രമിക്കുന്നത്. ഒരു വാനില്‍ കയറിയാണ് സിംഹത്തെ പിന്തുടരുന്നത്.
ഇതിന് ശേഷമാണ് മനുഷ്യ സിംഹം മയങ്ങിയത് പോലെ താഴെ വീഴുന്നതും ജീവനക്കാര്‍ വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നതും. ഈ സമയമത്രയും മൃഗശാലയിലെ രണ്ട് സിംഹങ്ങളും മോക് ഡ്രില്‍ നിരീക്ഷിക്കുകയായിരുന്നു. പലരും രസകരമായ അടിക്കുറിപ്പുകളോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.
Lions are like “what in the hell is this?” pic.twitter.com/NFiI1RNkpb
— Angie Baer (@angiebaermn) June 22, 2019