ഏറ്റവുമധികം ഫാന്‍സുള്ള കാറാണ് ലാന്‍സര്‍ എന്ന സെഡാന്. ലാന്‍സര്‍ എന്ന പേര് മിസ്തുബിഷി തിരിച്ചെത്തിക്കുന്നുവെന്ന് മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ലാന്‍സര്‍ ഇവോ എന്ന പേരില്‍ തിരിച്ചെത്തുന്ന വാഹനം ഏത് ശ്രേണിയിലാണെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല. റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടിലായിരിക്കും പുതിയ ലാന്‍സര്‍ എത്തുന്നത്.
റെനോയുടെ സെഡാന് വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സിഎംഎഫ്-സി പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. റെനോയുടെ മെഗാന് ആര്‍എസില്‍ കരുത്തുപകരുന്ന എന്‍ജിനായിരിക്കും ഈ വാഹനത്തിലും നല്‍കുക.
2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനിലായിരിക്കും ലാന്‍സര്‍ ഇവോ എത്തുക. ഇത് 340 പിഎസ് പവറും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇവോ എക്സ് എന്ന മോഡലില്‍ 294 പിഎസ് പവറും 366 എന്‍എം ടോര്‍ക്കുമേകുന്ന എന്‍ജിനാണ് നല്‍കുക.
1998ല്‍ ഇന്ത്യയിലെത്തിയ ലാന്‍സര്‍ പിന്നീട് പലതവണ മാറ്റങ്ങള്‍ക്ക് വിധേയമായി. 2015-ഓടെ ഉത്പാദനം അവസാനിപ്പിച്ച ലാന്‍സറിന്റെ വിതരണം 2017-ല്‍ നിലച്ചു.