കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കാനാവില്ലെന്ന് ഹൈക്കോടതി. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്. കെ.ഇ.ആറില്‍ ഭേദഗതി വരുത്തുന്നതിന് സര്‍ക്കാറിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിച്ച എല്ലാവരുടെയും ഭാഗം കേള്‍ക്കണം. നിലവിലെ സംവിധാനം തുടരാമെന്നും കോടതി അറിയിച്ചു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: സ്റ്റേ തുടരുമെന്ന് ഹൈക്കോടതി
By
June 28, 2019 2:21 pm