അട്ടക്കുളങ്ങര ജയില്‍ ചാട്ടം ആസൂത്രണം ചെയ്ത് നടത്തിയതെന്ന് ജയില്‍ ചാടിയ വനിതാ തടവുകാര്‍. ജയില്‍കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തയ്യല്‍ കാസ്സിന് പോകുമ്പോള്‍ ഇരുവരും പരിസരം നിരീക്ഷിച്ച് മനസ്സിലാക്കി. ബയോഗ്യാസ് ടാങ്കിന് സമിപത്തെ കമ്പിയില്‍ സാരി ചുറ്റിയാണ് പുറത്തേക്ക് ചാടിയത്. തടവ് കാലാവധി നീളുമെന്ന ഭയം മൂലമാണ് ജയില്‍ ചാടിയതെന്നും ഇവര്‍ മൊഴി നല്കി.
ജയില്‍ ചാടിയ ശില്പയും സന്ധ്യയും പിടിയിലായിരുന്നു. പാലോടിന് സമീപം അടുക്കുംപാറ എന്ന സ്ഥലത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്.