ഫ്ളോറിഡ:വീട്ടില്‍ വളര്‍ത്തുന്ന നായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയ്ക്കാണ് കവിളും ചുണ്ടും മൂക്കും നഷ്ട്ടമായത്.ബുള്‍ മസ്റ്റിഫ് എന്ന വര്‍ഗത്തില്‍പ്പെട്ട നായയെ ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്.ജൂണ്‍ 19 ബുധനാഴ്ച ബ്രൂക്ക്സ് വില്ല കാനല്‍ ഡ്രൈവിലായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയെ കണ്ടയുടനെ തന്നെ നായ കുരയ്ക്കുകയും അക്രമാസക്തമാവുകയും ചെയ്തു. നായയെ ശാന്തമാക്കുന്നതിന് ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. നായ യുവതിയുടെ ചുണ്ടിലും കവിളിലും മൂക്കിലും കടിക്കുകയും അനിയന്ത്രിതമായി രക്തം വരുകയും ചെയ്തും. യുവതിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.